23 February, 2016 02:45:50 PM


പിഞ്ചുകുഞ്ഞും മാതാവും കുളത്തില്‍ മരിച്ച നിലയില്‍


ഇടുക്കി : ചെറുതോണിയില്‍ പിഞ്ചുകുഞ്ഞുമായി മാതാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടു. തൊപ്രാംകുടി കാരിക്കവല പേട്ടുപാറ പരേതനായ അനീഷിന്‍റെ ഭാര്യ സനീഷ(27) ആണ് രണ്ടുവയസുകാരനൊപ്പം കുളത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. 
പുലര്‍ച്ചെ ഇവരെ കാണാതായതോടെ ബന്ധുക്കളും അയല്‍വാസികളുമാണ് ഇവരെ സമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
രണ്ട്മാസം മുമ്പ് ഭര്‍ത്താവ് അനീഷ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. പിന്നീട് മാനസികമായി തകര്‍ന്ന ഇവര്‍ രണ്ടു പ്രാവശ്യം ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. 
കുഞ്ഞിനെ തുണികൊണ്ട് യുവതിയുടെ വയറിനോട് ചേര്‍ത്ത് കെട്ടിവച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K