20 February, 2016 11:00:20 AM
ബോണസ് ആവശ്യപ്പെട്ട് തോട്ടം തൊഴിലാളികള്‍ വൈത്തിരിയില്‍ ദേശീയപാത ഉപരോധിക്കുന്നു
കല്‍പറ്റ: ബോണസ് ആവശ്യപ്പെട്ട് വൈത്തിരിയില്‍ തോട്ടം തൊഴിലാളികള്‍ ദേശീയപാത ഉപരോധിക്കുന്നു. എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍റെയും സമര സഹായ സമിതിയുടെയും നേതൃത്വത്തില്‍ എച്ച്.എം.എല്‍ കമ്പനിയിലെ തോട്ടം തൊഴിലാളികളാണ് ബോണസ് നല്‍കാണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നത്.
20 ശതമാനം ബോണസ് നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍ എട്ട് ശതമാനം മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ് തോട്ടം ഉടമകളുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് വഴിതടയൽ സമരം തൊഴിലാളികള്‍ ആസൂത്രണം ചെയ്തത്.