13 February, 2016 04:46:12 PM


ബസ് സ്റ്റാന്‍റ് കൈയേറി പന്തല്‍ നിര്‍മാണം : നടപടിയെടുത്തു



ഇടുക്കി : ചെറുതോണി ടൗണിലെ ബസ് സ്റ്റാന്‍റില്‍ അനധികൃതമായി പന്തല്‍ നിര്‍മിച്ചതിനെതിരെ സെക്രട്ടറി അഡ്വ.ഷാജി കെ. കുര്യന്‍ നടപടിയെടുത്തു. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്തിന്‍റെ അനുമതിയില്ലാതെ സിപിഎമ്മിന്‍‍റെ പരിപാടിക്കായാണ് പന്തല്‍ നിര്‍മിച്ചത്.

പരിപാടി കഴിഞ്ഞിട്ടും പന്തല്‍ പൊളിച്ചില്ലെന്ന് മാത്രമല്ല പരിപാടി ദിവസം ബസുകളൊന്നും സ്റ്റാന്‍റിലേക്ക് കയറ്റി വിട്ടില്ലെന്നും പരാതിയുണ്ട്. സ്റ്റാന്‍റിലെ ടാറിംഗ് കുത്തിപ്പൊളിച്ചതിന് നഷ്ടപരിഹാരവും അവശ്യപ്പെട്ടിരിക്കുകയാണ്. 

നൂറലധികം ബസുകള്‍ കയറിയിറങ്ങി പോകുന്ന സ്റ്റാന്‍റാണ്. സ്റ്റാന്‍റിനുള്ളില്‍ പരിപാടികള്‍ നടത്തുമ്പോള്‍ ബസുകള്‍ റോഡിലിടേണ്ട ഗതിയാണ്. യാത്രക്കാര്‍ക്കാണ് ഏറെ ദുരിതം. ബസ് തപ്പി അലയേണ്ടത് അവരാണല്ലോ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K