09 March, 2026 08:32:01 PM


ഏറ്റുമാനൂരില്‍ 'പെൺമ 2026' വനിതാദിനാഘോഷം സംഘടിപ്പിച്ചു



ഏറ്റുമാനൂർ: 'പെൺമ 2026' വനിതാദിനാഘോഷം സംഘടിപ്പിച്ചു. വിദ്യാഭ്യാസം സ്ത്രീശാ ക്തീകരണത്തിന്റെ ആദ്യ ഉപകരണമാണെന്നും സ്ത്രീശാക്തീകരണം ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. എസ്.എം.എസ്.എം. പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് "പെൺമ 2026" എന്ന പേരിൽ സംഘടിപ്പിച്ച വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവതികളാക്കുന്നതിൽ ഗ്രന്ഥശാലകൾ നിർണായക പങ്കു വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു ലൈബ്രറി  അംഗം ജറാഡ് മൗറല്ലിയോസ് രചിച്ച പുലിച്ചാണി പൊയ്കയും കണ്ടൽക്കാടുകളും എന്ന ഗ്രന്ഥത്തിന്റെ പ്രകാശന കർമവും അദ്ദേഹം നിർവഹിച്ചു.

ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫോറസ്റ്റ് ഡവലപ്പ്മെന്റ്  കോർപ്പറേഷൻ മുൻ ചെയർ പേഴ്സൻ  ലതിക സുഭാഷ് മുഖ്യപ്രഭാഷണം നടത്തി.കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ ലിസി സെബാസ്റ്റ്യൻ,ഏറ്റുമാനൂർ നഗരസഭ വൈസ് ചെയർപേഴ്സൻ പുഷ്പ വിജയകുമാർ,ലൈബ്രറി സെക്രട്ടറി 
അഡ്വ.പി.രാജീവ്  ചിറയിൽ, ഡോ. വിദ്യ ആർ. പണിക്കർ ,അംബിക രാജീവ്, ആൻസി വർഗീസ് ആലഞ്ചേരിൽ, സരസമ്മ ആർ. പണിയ്ക്കർ, സാഹിത്യകാരി ആഷാ പ്രദീപ്, അഡ്വ. രഹ്ന നജ്മുദ്ദീൻ, അമ്മിണി സുശീലൻനായർ  എന്നിവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K