28 April, 2025 07:56:43 PM


ഏറ്റുമാനൂരിൽ പോലീസുകാരനെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു



ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ പോലീസ് ഉദ്യോഗസ്ഥനെ സാമൂഹ്യവിരുദ്ധൻ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി രണ്ടാം തീയതി ഏറ്റുമാനൂർ തെള്ളകം എക്സ്കാലിബർ ബാറിന് മുൻവശം രാത്രി 11.30 മണിയോടുകൂടിയാണ് പോലീസ് ഉദ്യോഗസ്ഥനായ ശ്യാം പ്രസാദ് മർദനമേറ്റ് മരിച്ചത്.

സംഭവത്തിൽ ജിബിൻ ജോർജ്ജ് എന്ന ക്രിമിനലിനെ പിന്നാലെ തന്നെ പോലീസ് അറസ്റ്റ് ചെ ചെയ്തിരുന്നു. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ആന്റി സോഷ്യൽ ആണ് ജിബിൻ ജോർജ്ജ്. സംഭവത്തില്‍  പ്രതിയ്ക്കെതിരെ 90 ദിവസത്തിനുള്ളിലാണ് 64 സാക്ഷി മൊഴികളും നിരവധി ശാസ്ത്രീയ തെളിവുകളും അടക്കം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

കോട്ടയം ജില്ലാ പോലീസ് മേധാവി . ഷാഹുൽ ഹമീദ്, കോട്ടയം ഡെപ്യൂട്ടി പേലീസ് സൂപ്രണ്ട്  കെ ജി അനീഷ് എന്നിവരുടെ നേത്യത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ അൻസൽ എ എസ് ആണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ മനോജ് കെ. കെ,  സ്പെഷ്യല്‍ സിപിഒ ജ്യോതികൃഷ്ണൻ, സ്പെഷ്യല്‍ സിപിഒ വിനേഷ് കെ യു എന്നിവർ അന്വേഷണത്തിൽ പ്രവർത്തിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K