11 April, 2025 12:41:35 PM
തവളക്കുഴിയിൽ മധ്യവയസ്കനെ തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ മധ്യവയസ്കനെ തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ തവളക്കുഴി ജംഗ്ഷന് സമീപം വള്ളിക്കാട് റോഡിലേക്ക് കയറുന്ന ഭാഗത്ത് കലുങ്കിന് സമീപം 15 അടിയോളം താഴ്ചയിൽ തോട്ടിൽ വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഏറ്റുമാനൂർ ചൂരക്കുളങ്ങര സ്വദേശി അപ്പു (65) ആണ് മരണമടഞ്ഞത്. ഇദ്ദേഹം ദീർഘനാളായി സമീപത്തെ ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. തിരക്കേറിയ സ്ഥലമായിട്ടും രാവിലെ ഏഴരയോടെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്.