05 March, 2025 01:42:19 PM
വേനൽ ചൂടിൽ തണ്ണിമത്തൻ ചലഞ്ചുമായി ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ

ഏറ്റുമാനൂർ : വേനൽ ചൂടിനെ പ്രതിരോധിക്കാനും നിർജലീകരണം തടയുന്നതിനുമായി തണ്ണിമത്തൻ ചലഞ്ചുമായി ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ. ജൈവ വളം മാത്രം ഉപയോഗിച്ച് ആറുമാനൂരിൽ കൃഷിചെയ്ത കിരൺ ഇനത്തിൽ പെട്ട തണ്ണിമത്തൻ കൃഷിയിടത്തിൽ നിന്ന് നേരിട്ട് അംഗങ്ങൾക്ക് ലഭ്യമാക്കുകയായിരുന്നു. തണ്ണിമത്തൻ വിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം മെഡിക്കൽ കോളേജ് നേത്രവിഭാഗം മുൻ തലവൻ ഡോ. എസ്.ശേഷാദ്രിനാഥന് നൽകി കൊണ്ട് അസോസിയേഷൻ സെക്രട്ടറി ബി.സുനിൽകുമാർ നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി ടി.ജി.രാമചന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് എ.വി. പ്രദീപ് കുമാർ, കമ്മറ്റിയംഗം എം.എസ്. അപ്പുകുട്ടൻ നായർ, കർഷകൻ സെബിൻ തുടങ്ങിയവർ നേതൃത്വം നൽകി.