15 February, 2025 02:30:12 PM


ഏറ്റുമാനൂരിൽ വൻ ചീട്ടുകളി സംഘം പിടിയിൽ: അഞ്ചര ലക്ഷം രൂപ പിടിച്ചെടുത്തു



ഏറ്റുമാനൂർ: ഏറ്റുമാനൂർ  ചെറുവാണ്ടൂർ ഭാഗത്തുള്ള  വീട് കേന്ദ്രീകരിച്ച്‌ ചീട്ടുകളി നടത്തിയ ആറു പേർ പിടിയിൽ. ഏറ്റുമാനൂർ സ്വദേശികളായ ലിജോ മാത്യു, ജോഷി ജോൺ, സജി ജയിംസ്, പ്രിൻസ് ജേക്കബ്, ജലീൽ ഹംസ, ബിജു കെ.കെ എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന്  5,53,350( അഞ്ചുലക്ഷത്തി അൻപത്തി മുവായിരത്തി മുന്നൂറ്റി അൻപത് ) രൂപയും പിടിച്ചെടുത്തു.  ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസിന് ലഭിച്ച  രഹസ്യ വിവരത്തെ തുടർന്ന് ഏറ്റുമാനൂർ പോലീസ് നടത്തിയ പരിശോധനയിലാണ്  ചീട്ടുകളി സംഘത്തെ പിടികൂടിയത്. ഏറ്റുമാനൂർ  സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ.എസ്, എസ്.ഐ മാരായ ജയപ്രകാശ് പി.ഡി, റോജിമോൻ വി. വി, സൂരജ്, എ.എസ്.ഐ മാരായ  സജി പി.സി, നെജിമോൻ സി.പി.ഓ മാരായ ഡെന്നി, സെയ്‌ഫുദ്ദീൻ, അനീഷ് വി. കെ, വിനീഷ്, വിഷ്ണു, അനീഷ് വി. പി  എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K