10 February, 2025 03:58:43 PM
ജനകീയ വികസന സമിതി വനിത സംഗമം 15 ന് ഏറ്റുമാനൂരിൽ

ഏറ്റുമാനൂർ : ജനകീയ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ വനിത സംഗമവും തിരുവാതിരകളി മത്സരവും 15 നു രാവിലെ 9 മുതൽ ഏറ്റുമാനൂർ ഹോട്ടൽ നാഷണൽ പാർക്ക് അങ്കണത്തിൽ നടക്കും.
മത്സരത്തിൽ വിജയികളാകുന്ന ടീമിന് ഒന്നാം സ്ഥാനം 8000 രൂപയും രണ്ടാം സ്ഥാനം 5000 രൂപയും മൂന്നാം സ്ഥാനം 3000 രൂപയും ക്യാഷ് അവാർഡ് നൽകുന്നതാണ്. 11 മണിക്ക് മെഗാ തിരുവാതിര ആരംഭിക്കും. സമാപന സമ്മേളനവും സമ്മാനദാനവും ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് നിർവഹിക്കും.
ജനകീയ വികസന സമിതി പ്രസിഡന്റ് ബി രാജീവ് അധ്യക്ഷത വഹിക്കും. മാതംഗി സത്യമൂർത്തി, ഗീത എസ്, എം എൻ രാജലക്ഷ്മി എന്നിവരെ ആദരിക്കും.