11 January, 2025 08:17:52 PM
കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷന്‍ ജനുവരി 30 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും

ഏറ്റുമാനൂർ : കള്ള് ഷാപ്പ് മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷന്‍റെ നേതൃത്വത്തിൽ ജനുവരി 30 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. ഏറ്റുമാനൂർ ശക്തിനഗർ റെസിഡൻസ് അസോസിയേഷൻ ഹാളിൽ നടന്ന കോട്ടയം ജില്ലാ സമ്മേളനത്തിൽ ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈകൊണ്ടു. ജില്ലാ പ്രസിഡന്റ് എം എസ് മോഹൻദാസിന്‍റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജയരാജ് ഉദ്ഘാടനം ചെയ്തു. റ്റി ഡി രമേശൻ, പ്രസാദ് ആരിശേരി, കിഷോർ, പുഷ്കരൻ, കെ ഡി ഷാജി, എം പി സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.

ദൂര പരിധി കുറക്കുക.
സ്‌ട്രെങ്ത് കേസിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുക.
സാമ്പിൾ 3 എണ്ണമാക്കുക.
ലൈസൻസ് വയലേളന്‍ കേസുകൾ ഷാപ്പുകൾ അടക്കാതെ തീർപ്പാക്കുക.
ലൈസൻസ് ദീർഘകാല അടിസ്ഥാനത്തിൽ നൽകുക.
അബ്കാരി നിയമം പരിഷ്കരിക്കുക.
അധികമായി ചുമത്തുന്ന കള്ള് കടത്ത് ഫീസുകൾ ഒഴിവാക്കുക.
ഷാപ്പുകളുടെ അധിക കിസ്ത് പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനുവരി 30 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുക.
ജില്ലാ ഭാരവാഹികളായി എം എസ് മോഹൻദാസ് കാഞ്ചന ( പ്രസിഡന്റ്), റ്റി. ഡി. രമേശൻ ( സെക്രട്ടറി) ശിവാനന്ദൻ വൈക്കം ( വൈസ് പ്രസിഡന്റ്), വൈശാഖ് ആർ കുഴിവേലിയിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രതിനിധികളായി എം എസ് മോഹൻദാസ്, റ്റി ഡി രമേശൻ, വൈശാഖ് ആർ കുഴിവേലിയിൽ, ജോമോൻ കാഞ്ഞിരപ്പള്ളി, തങ്കച്ചൻ കോട്ടയം എന്നിവരെയും തിരഞ്ഞെടുത്തു.