01 December, 2024 02:44:32 PM


ലോക എയ്ഡ്സ് ദിനം: ബോധവത്ക്കരണവുമായി എസ് ​എം എസ് കോളേജ് വിദ്യാർഥികൾ



ഏറ്റുമാനൂർ: ലോക എയ്ഡ്സ് ദിനമായ ഡിസംബർ ഒന്നിനോടനുബന്ധിച്ചു ഏറ്റുമാനൂർ എസ്.എം.എസ് കോളേജിലെ  ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെന്റിന്റെ  നേതൃത്വത്തിൽ  വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. എച്ച്ഐവി / എയ്ഡ്സ് പ്രതിരോധം, ചികിത്സ, രോഗവുമായി ബന്ധപ്പെട്ട കളങ്കം ഇല്ലാതാക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്നതായിരുന്നു  പരിപാടിയുടെ ലക്ഷ്യം.


എച്ച്.ഐ.വി/എയ്ഡ്സിനെ ചെറുക്കുന്നതിനും എല്ലാവരെയും ഉൾകൊള്ളുന്ന ഒരു സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കൂട്ടായ പരിശ്രമങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞ് മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ ലൗലി ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. 
തെരുവ് നാടകങ്ങൾ, ഫ്ലാഷ് മൊബ്, പോസ്റ്റർ അവതരണങ്ങൾ, സംവേദനാത്മക സെഷനുകൾ എന്നിവയിലൂടെ എച്ച്ഐവി വ്യാപനത്തെയും പ്രതിരോധത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വിദ്യാർത്ഥികൾ പൊതുജനങ്ങളുമായി ഇടപഴകി. വിജ്ഞാനപ്രദമായ ലഘുലേഖകൾ വിതരണം ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K