28 November, 2024 06:27:07 PM
അറ്റകുറ്റപ്പണി; റെയിൽവേ ഗേറ്റ് അടച്ചിടും

ഏറ്റുമാറ്റൂർ: കുറുപ്പന്തറ - ഏറ്റുമാറ്റൂർ സ്റ്റേഷനുകൾക്കിടയിലെ ലെവൽ ക്രോസിങ് ഗേറ്റ് നമ്പർ 24 (ചർച്ച് ഗേറ്റ്)അറ്റകുറ്റപ്പണികൾക്കായി നവംബർ 29 ന് (വെള്ളിയാഴ്ച)രാവിലെ എട്ടു മുതൽ വൈകിട്ട് ആറു വരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്് അറിയിച്ചു. വാഹനങ്ങൾ കോതനല്ലൂർ ഗേറ്റ് വഴിയോ കുറുപ്പന്തറ യാർഡ് ഗേറ്റ് വഴിയോ പോകണമെന്ന് അധികൃതർ അറിയിച്ചു.