07 November, 2025 08:06:27 PM
നഗരസഭാഭരണം ലക്ഷ്യമിട്ട് ഏറ്റുമാനൂരിൽ ബിജെപിയുടെ വികസനമുന്നേറ്റ പദയാത്രകൾ

ഏറ്റുമാനൂർ: മുനിസിപ്പൽ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റുമാനൂർ നഗരസഭയിലെ വിവിധ വാർഡുകളിൽ വികസന മുന്നേറ്റ പദയാത്രകൾ സംഘടിപ്പിച്ചു. പേരൂർ മേഖലയിൽ സംഘടിപ്പിച്ച പദയാത്ര മാടപ്പാട് ത്രിവേണി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പാറേക്കടവ്, പായിക്കാട്, പുളിമൂട് വഴി കണ്ടംചിറയിൽ സമാപിച്ചു.
ബി ജെ പി വെസ്റ്റ് ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ. ശ്രീജിത് കൃഷ്ണൻ പതാക കൈമാറി. നഗരസഭാ കൗൺസിലർമാരായ സിന്ധു കറുത്തേടത്ത്, രാധിക രമേശ്, ബി ജെ പി മണ്ഡലം പ്രസിഡന്റ് സരുൺ.കെ അപ്പുക്കുട്ടൻ എന്നിവർ നേതൃത്വം നൽകി. ചെറുവാണ്ടൂരിൽ നിന്നാരംഭിച്ച് ഏറ്റുമാനൂരിൽ സമാപിച്ച പദയാത്രയ്ക്ക് നഗരസഭാ കൗൺസിലർമാരായ സുരേഷ് വടക്കേടം, രശ്മി ശ്യാം, ഉഷ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.






