29 October, 2025 06:55:44 PM


മോഷണം പോയ വാഹനം അതിവേഗം വീണ്ടെടുത്ത് ഏറ്റുമാനൂർ പോലീസ്



ഏറ്റുമാനൂർ: മോഷണം പോയ വാഹനം അതിവേഗം വീണ്ടെടുത്ത് ഏറ്റുമാനൂർ പോലീസ്. പേരൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പേരൂർ വില്ലേജ്‌, പേരൂർ കവല ഭാഗത്തുളള അഞ്ജലി ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൻ്റെ കോമ്പൗണ്ടിനുള്ളിൽ അതിക്രമിച്ചു കയറിയ പ്രതി കടയുടെ ഉള്ളിൽ പാർക്ക് ചെയ്തിരുന്ന ബഡാദോസ്ത് പിക്കപ്പ് വാൻ തിങ്കളാഴ്ച രാത്രിയിൽ മോഷ്ടിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയായിട്ടുള്ള രത്‌നകാർ പദ്ര പോലീസ് പിടികൂടി. ഏറ്റുമാനൂർ എസ് എച്ച് ഒ അൻസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.

സംഭവത്തിൽ പ്രതിയായിട്ടുള്ള രത്‌നകാർ പദ്ര (24), പദ്ര, റാനബ, റൈകിയ, വിടിസി ബഡഗഡ, റൈകിയ(പിസ് ലിമിറ്റ്), കാന്തമാൽ, ഒഡീഷ എന്നയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കി. പ്രതിയെ കോടതി റിമാൻറ് ചെയ്തു. ഇന്നലെ വെളുപ്പിന് പരാതി ലഭിച്ച ഉടൻ തന്നെ ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതി വാഹനവുമായി പോകാൻ സാധ്യതയുള്ള ബോർഡറുകളിലേക്ക് സന്ദേശങ്ങൾ അയക്കുകയും അതോടൊപ്പം തന്നെ പ്രത്യേകം അന്വേഷണസംഘം പ്രതിയെ അന്വേഷിച്ച് പുറപ്പെടുകയും ചെയ്തിരുന്നു.

ഏറ്റുമാനൂർ പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പെരുന്തുറ പോലീസ് ഈ വാഹനം തിരിച്ചറിഞ്ഞ് വാഹനവും പ്രതിയെയും തടഞ്ഞു വയ്ക്കുകയായിരുന്നു. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി വാഹനവും പ്രതിയെയും തിരിച്ചറിഞ്ഞ് തിരികെ ഏറ്റുമാനൂർ സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. ഏറ്റുമാനൂർ എസ് എച്ച് ഒ അൻസിൽ. എ. യുടെ നേതൃത്വത്തിൽ എസ് ഐ അഖിൽദേവ്, റെജിമോൻ ,എ എസ് ഐ  ഗിരീഷ് കുമാർ, സിപി ഒ മാരായ സാബു, അജിത്ത് എം വിജയൻ എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് വാഹനം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K