02 November, 2025 06:28:57 PM
ഏറ്റുമാനൂർ എസ് എം എസ് എം പബ്ളിക് ലൈബ്രറിയിൽ കേരളപ്പിറവി ദിനാഘോഷം

ഏറ്റുമാനൂർ :എസ് എം എസ് എം പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കേരള പ്പിറവി ദിന ആചരണം സമുചിതമായി സംഘടിപ്പിച്ചു. ലൈബ്രറി ശതാബ്ദി സ്മാരക ആഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത കവിയും കെ. ഇ.കോളേജ് ഫാക്കൽട്ടിയുമായ ഡോ രാജു വള്ളിക്കുന്നം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റി അംഗം ഡോ.വി.ആർ ജയച്ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയിൽ, വൈസ് പ്രസിഡന്റ് ഡോ. വിദ്യ ആർ. പണിയ്ക്കർ, അധ്യാപകനും ലളിത കലാ അക്കാദമി അവാർഡ് ജേതാവുമായ ചിത്രകാരൻ ടി.എസ് പ്രസാദ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മറ്റി അംഗം എം കെ സുഗതൻ, ജെയിംസ് പുളിയക്കൻ, അഡ്വ ബേബി പാർവതി തോട്ടകത്ത് , പ്രശസ്ത കവിയും അധ്യാപകനുമായ എലിക്കുളം ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കമ്മറ്റി അംഗങ്ങളായ ഡോ.രാകേഷ് പി. മൂസ്സത്, എ. പി സുനിൽ, പി. വി. വീനീത്കുമാർ ശ്രീകുമാർ വാലയിൽ, രാജു എബ്രഹാം, ഇ. ആർ. പ്രകാശ് എന്നിവർ നേതൃത്വം നൽകി. സമ്മേളനത്തിനെ തുടർന്ന് ബൈജു ഓണംതുരുത്ത്, അഡ്വ. സുനിൽകുമാർ ഓണംത്തുരുത്ത് എന്നിവർ നയിച്ച വയലിൻ കച്ചേരിയും നടന്നു.






