19 November, 2024 06:55:21 PM


മാന്നാനം കെ. ഇ. കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് സെന്‍ററും ഡേറ്റാ സയൻസ് സ്റ്റുഡിയോയും



മാന്നാനം: മാന്നാനം കെ. ഇ.  കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് സെൻററിന്റെയും ഡേറ്റാ സയൻസ് സ്റ്റുഡിയോയുടെയും ഉദ്ഘാടനം ബഹുമാനപ്പെട്ട എം. ജി. സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഡോ. സി. റ്റി. അരവിന്ദ്കുമാർ നിർവഹിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ സ്റ്റാറ്റിസ്റ്റിക്സ് എന്ന വിഷയത്തിൻ്റെ  പ്രാധാന്യവും നല്ല റിസർച്ച് വർക്കുകൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ പറ്റി വൈസ് ചാൻസലർ ഓർമിപ്പിച്ചു. കോളേജ് മാനേജർ റവ.ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ അധ്യക്ഷത വഹിച്ച യോഗത്തിൽ എം. ജി. സർവകലാശാലാ  സിൻഡിക്കേറ്റ് അംഗം പ്രൊഫ. ഡോ. ബാബു മൈക്കിൾ മുഖ്യപ്രഭാഷണം നടത്തി.   പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഐസൺ വി. വഞ്ചിപ്പുരക്കൽ, എം.ജി. സർവകലാശാലാ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡേറ്റ സയൻസ്  ഡീൻ ഡോ. കെ. കെ. ജോസ്, കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. സേവിയർ സി. എസ്. സിഎംഐ, കോളേജ് ബർസാർ ഫാ. ബിജു തോമസ് സിഎംഐ, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ഡോ. സ്മിത എസ്. എന്നിവർ സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K