19 November, 2024 02:16:50 PM


ഏറ്റുമാനൂരില്‍ പൂട്ടികിടന്ന വീട് കുത്തി തുറന്ന് മോഷണം



ഏറ്റുമാനൂർ :  ആളില്ലാത്ത സമയത്ത് വീടിന്‍റെ മുൻ വാതിൽ കുത്തി തുറന്ന് മോഷണം. ഏറ്റുമാനൂർ പാറോലിക്കലിൽ നിരപ്പേൽ താഹിറ ലത്തീഫിന്‍റെ (61) വീട്ടിലാണ് മോഷണം നടന്നത്. മൂന്നര ലക്ഷം രൂപയുടെ സ്വർണവും 33000 രൂപയും മോഷണം പോയതായി താഹിറ പോലീസിന് മൊഴി നൽകി. ഇവിടെ ഒറ്റക്ക് താമസിക്കുന്ന താഹിറ കഴിഞ്ഞ ഏതാനും ദിവസമായി  കോട്ടയത്തുള്ള ബന്ധുവിന്‍റെ വീട്ടിലായിരുന്നു. ഞായറാഴ്ച തിരികെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്നതായി കാണുന്നത്. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K