18 November, 2024 02:34:26 PM


കെ ഇ സ്കൂളിൽ പുസ്തകനിറവ്: ഫാ. ജയിംസ് മുല്ലശേരിയെ ആദരിച്ചു



മാന്നാനം : കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ടിന്‍റെ പുസ്തക നിറവ് പദ്ധതിക്ക് മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടക്കമായി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം കോട്ടയം ജില്ലാ കളക്ടർ ജോൺ സാമൂവൽ ഉദ്ഘാടനം ചെയ്തു. സാമൂഹിക - സാംസ്‌കാരിക - വിദ്യാഭ്യാസ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച കെ ഇ സ്കൂൾ പ്രിൻസിപ്പാൾ ഫാ.ഡോ. ജയിംസ് മുല്ലശേരിയെ ചടങ്ങിൽ  ആദരിച്ചു. 


കേരള സംസ്ഥാന ബാലസാഹിത്യ ഭരണ സമിതി അംഗം സജിത അനിൽ, ബാലസാഹിത്യ പുരസ്‌കാര ജേതാവ് സുരേഷ് കുമാർ വി. കെ, കെ ഇ സ്കൂൾ പ്രിൻസിപ്പാൾ ഷാജി ജോർജ്, സ്കൂൾ പി ടി എ പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ് , കെ ഇ സ്കൂൾ വൈസ് പ്രിൻസിപ്പാൾ റോയി മൈക്കിൾ, ഹെഡ്മാസ്റ്റർ കെ ഡി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പുസ്തക നിറവിന്‍റെ ഭാഗമായി രണ്ടു ദിവസത്തെ പുസ്തക പ്രദർശനവും സ്കൂളിൽ സംഘടിപ്പിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K