08 November, 2024 06:35:09 PM


ഏറ്റുമാനൂരിൽ നിന്നും എഞ്ചിനീയറിംഗ് വിദ്യാർഥിയെ കാണാതായി

 

ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ നിന്നും കാണാതായ എഞ്ചിനീയറിംഗ് വിദ്യാർഥിക്കുവേണ്ടിയുള്ള അന്വേഷണം തുടരുന്നു. ഏറ്റുമാനൂർ ജനറൽ സ്റ്റോഴ്സ് ഉടമ നൗഷാദിൻ്റെ മകൻ സുഹൈൽ നൗഷാദ് (18) നെയാണ് വ്യാഴാഴ്ച വൈകിട്ട് 5.30 മുതൽ കാണാതായത്. കോട്ടയം പത്താമുട്ടം സെൻ്റ് ഗിറ്റ്സ് കോളേജിലെ ഒന്നാംവർഷ എൻജിനീയറിങ് വിദ്യാർത്ഥിയാണ്.

വ്യാഴാഴ്ച വൈകുന്നേരം ഏറ്റുമാനൂരിലേക്ക് വരുന്ന വഴി പൂവത്തുംമൂട് ഭാഗത്ത് സുഹൈൽ ഇറങ്ങിയതായി സൂചന ലഭിച്ചതിനെ തുടർന്ന് ഈ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നു. സ്കൂബ ടീമും സ്ഥലത്തും എത്തിയിരുന്നു. ഇതിനിടെ കരുനാഗപ്പള്ളി ഭാഗത്തുനിന്ന് മൊബൈൽ ലൊക്കേഷൻ കിട്ടിയെന്നു പറഞ്ഞെങ്കിലും മൊബൈൽ ഓഫ്‌ ആണെന്ന് പോലീസ് പറഞ്ഞു. സുഹൈലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ, 7736562986, 9446120744 നമ്പരുകളിലോ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K