08 November, 2024 06:03:35 PM
ഏറ്റുമാനൂർ എസ് എം എസ് എം ലൈബ്രറിയില്‍ ത്രിദിന നേച്ചർ ക്യാമ്പ്
ഏറ്റുമാനൂർ: ഏറ്റുമാനൂർ എസ് എം എസ് എം ലൈബ്രറിയുടെ പ്രകൃതി പഠന വിഭാഗം, ശ്രീമൂലം നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൈലന്റ് വലി നാഷണൽ പാർക്കിൽ വനം, വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ ത്രിദിന നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് ജി. പ്രകാശ്, സെക്രട്ടറി അഡ്വ പി. രാജീവ് ചിറയിൽ, കൺവീനർ എ.പി സുനിൽ, കമ്മറ്റി അംഗങ്ങളായ അൻഷാദ് ജമാൽ, രാജു എബ്രഹാം, നേച്ചർ ക്ലബ്ബ് കമ്മറ്റി അംഗങ്ങൾ എം സി ജോസ്, സി.കെ ജോസഫ്, ബിജുകുമാർ ചിറയിൽ,പ്രദീപ് കരോട്ട തറ തുടങ്ങിയവർ നേതൃത്വം നൽകി. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ സി ഷണ്മുഖം, റിസോഴ്സ് പേഴ്സൺ ധർമ്മരാജ് അടാട്ട്, കില റിസോഴ്സ് പേഴ്സൺ സി.ശശി, കവി ഡോ രാജു വള്ളിക്കുന്നം, പ്രൊഫ എലിക്കുളം ജയകുമാർ കാഥികൻ മീനടം ബാബു, വനമിത്ര അവാർഡ് ജേതാവ് ജോജോ ജോർജ് ആട്ടയിൽ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു. മികച്ച ക്യാമ്പ് അംഗമായി ജെയിംസ് പുളിയ്ക്കനെ തിരഞ്ഞെടുത്തു.