02 November, 2024 12:46:16 PM


കലയും സാഹിത്യവും ഓരോ കാലഘട്ടത്തെയും അടയാളപ്പെടുത്തുന്ന സൂചകങ്ങൾ - മന്ത്രി വാസവൻ



ഏറ്റുമാനൂർ: കേരള നവോത്ഥാന ചരിത്രത്തിന് ഇന്ത്യയുടെ സാംസ്‌കാരിക ഭൂമികയിൽ വ്യത്യസ്തവും വിലയേറിയതുമായ സ്ഥാനം ഉണ്ടെന്ന് മന്ത്രി വി. എൻ. വാസവൻ. ഏറ്റുമാനൂർ എസ് എം എസ് എം പബ്ലിക് ലൈബ്രറിയും ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ സമസ്ത മേഖലകളിലും ഉള്ള  പുരോഗതിയുടെ അടിസ്ഥാനം നവോത്ഥാനനായകന്മാരായ ചട്ടമ്പി സ്വാമികൾ, ശ്രീനാരായണ ഗുരുദേവൻ, അയ്യങ്കാളി തുടങ്ങിയവരുടെ പ്രവർത്തനങ്ങളാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. കലയും സാഹിത്യവും ഓരോ കാലഘട്ടത്തെയും അടയാളപ്പെടുത്തുന്ന സൂചകങ്ങൾ ആയതിനാൽ അവയെ സംരക്ഷിക്കുവാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്. പാരമ്പര്യ കലകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ലൈബ്രറിയുടെ ആയുഷ്ക്കാല അംഗങ്ങളിൽ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പത്ത് പ്രമുഖ വ്യക്തികളെ  മന്ത്രി ആദരിച്ചു. ലൈബ്രറി പ്രസിഡന്‍റ് ജി പ്രകാശ് അധ്യക്ഷത വഹിച്ചു.  കോട്ടയം നർകോറ്റിക് സെൽ ഡിവൈഎസ്പി  എ ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. തിരുവാതിര കളി മത്സരത്തിൽ വിജയിച്ചവർക്കുള്ള ക്യാഷ് അവാർഡ് അദ്ദേഹം നൽകി. കേരള പോലീസ് ഓഫീസഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം എസ് തിരുമേനി "ജനങ്ങളും പോലീസും" എന്ന വിഷയത്തിൽ ചർച്ച നയിച്ചു.


കേരള വ്യാപാരി ക്ഷേമ നിധി ബോർഡ്‌  വൈസ് ചെയർമാൻ ഇ എസ് ബിജു, മുനിസിപ്പൽ കൗൺസിലർ രശ്മി ശ്യാം, ഏറ്റുമാനൂർ ക്രിസ്തുരാജ് ചർച്ച് വികാരി ഫാ. ജോസ് മുകളെൽ, ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ ജോസഫ് തോമസ്,  സഹകരണ ബാങ്ക് ഡയറക്ടർ പി വി ജോയി പൂവം നിൽക്കുന്നതിൽ, ലൈബ്രറി സെക്രട്ടറി അഡ്വ  പി രാജീവ്‌ ചിറയിൽ, ജനകീയ വികസന സമിതി പ്രസിഡന്‍റ് ബി രാജീവ്‌, ലൈബ്രറി വനിതാ വേദി കൺവീനർ ഡോ വിദ്യ ആർ പണിക്കർ, കമ്മിറ്റി അംഗം എ പി സുനിൽ എന്നിവർ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K