30 October, 2024 01:57:52 PM
ഏറ്റുമാനൂരിൽ കേരള പിറവി ദിനാഘോഷവും ബോധവൽക്കരണ ക്ലാസും
ഏറ്റുമാനൂർ: എസ് എം എസ് എം പബ്ലിക് ലൈബ്രറിയുടെയും ജനമൈത്രി പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 1 വെള്ളിയാഴ്ച കേരള പിറവി ദിനം ആഘോഷിക്കും. വൈകുന്നേരം 3ന് ലൈബ്രറി അംഗണത്തിൽ തിരുവാതിര കളി മത്സരവും 4.30ന് ശതാബ്‌ദി സ്മാരക ഹാളിൽ പല്ലവി മ്യൂസിക് ക്ലബ്ബ് അവതരിപ്പിക്കുന്ന സംഗീത സായാഹ്നവും 5.30ന് സാംസ്‌കാരിക സമ്മേളനവും നടക്കും.
പ്രസിഡന്റ് ജി പ്രകാശ് അധ്യക്ഷത വഹിക്കുന്ന യോഗം മന്ത്രി വി എൻ വാസവൻ ഉദ്ഘടാനം ചെയ്യും. ലൈബ്രറിയുടെ ആയുഷ്ക്കാല അംഗങ്ങളിൽ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച 9 പേരെ മന്ത്രി ആദരിക്കും. കോട്ടയം നർകോറ്റിക് സെൽ ഡി വൈ എസ് പി. എ ജെ തോമസ് മുഖ്യ പ്രഭാഷണവും, കേരള പോലീസ് ഓഫീസഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം എസ് തിരുമേനി "ജനങ്ങളും പോലീസും" എന്ന വിഷയത്തിൽ ക്ലാസ്സും എടുക്കും.
ലൈബ്രറി സെക്രട്ടറി അഡ്വ പി രാജീവ് ചിറയിൽ, വ്യാപാരി ക്ഷേമ നിധി ബോർഡ് ചെയർമാൻ ഇ എസ് ബിജു, മുനിസിപ്പൽ കൗൺസിലർ രശ്മി ശ്യാം, ഏറ്റുമാനൂർ ക്രിസ്തു രാജ ചർച്ചു വികാരി ഫാദർ ജോസ് മുകളെൽ, ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ ജോസഫ് തോമസ്, ലൈബ്രറി കൌൺസിൽ കമ്മറ്റി അംഗം ഡോ വി ആർ ജയചന്ദ്രൻ, സഹകരണ ബാങ്ക് ഡയറക്ടർ പി വി ജോയി പൂവം നിൽക്കുന്നതിൽ, ജനകീയ വികസന സമിതി പ്രസിഡന്റ് ബി രാജീവ്, ലൈബ്രറി വനിതാ വേദി കൺവീനർ ഡോ വിദ്യ ആർ പണിക്കർ, കമ്മിറ്റി അംഗം എ പി സുനിൽ എന്നിവർ പ്രസംഗിക്കും.