26 October, 2024 03:47:03 PM


കേരളപിറവി ദിനത്തിൽ ഏറ്റുമാനൂരിൽ തിരുവാതിരകളി മത്സരം



ഏറ്റുമാനൂർ: എസ് എം എസ് എം പബ്ലിക്‌ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനമായ നവംബർ 1 വെള്ളിയാഴ്ച ലൈബ്രറി ഓഡിറ്റോറിയത്തിൽ തിരുവാതിരകളി മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് 5001, 3001, 2001 രൂപ വീതം ക്യാഷ് അവാർഡ് നൽകും. കുറഞ്ഞത് 8 അംഗങ്ങൾ ടീമിൽ ഉണ്ടാകണം. സൗജന്യ രജിസ്ട്രേഷന് 29ന് മുൻപായി 8848269534 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി അഡ്വ. പി രാജീവ്‌ ചിറയിൽ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K