24 October, 2024 09:50:26 AM


പേരൂർ സൗത്ത് എൽ പി സ്കൂളിൽ വർണകൂടാരത്തിന്‍റെയും മാതൃക പ്രീ സ്കൂളിന്‍റെയും ഉദ്ഘാടനം 26 ന്



ഏറ്റുമാനൂർ : പേരൂർ സൗത്ത് ഗവ. എൽ. പി. സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷ അഭിയാൻ സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി പണികഴിപ്പിച്ച വർണകൂടാരത്തിന്റെയും മാതൃക പ്രീ പ്രൈമറിയുടെയും ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ ശനിയാഴ്ച നിർവഹിക്കും. ഉച്ച കഴിഞ്ഞു രണ്ട് മണിക്ക് നഗരസഭ അധ്യക്ഷ ലൗലി ജോർജ് പടികരയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പ്രീ പ്രൈമറി ക്ലാസ്സ്‌ മുറി വൈദ്യുതികരണത്തിന്റെ സ്വിച്ച് ഓൺ കർമ്മം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ എസ് ബീന നിർവഹിക്കും.


നഗരസഭ വൈസ് ചെയർമാൻ ജയ്‌മോഹൻ കെ ബി മുഖ്യപ്രഭാഷണം നടത്തും.  2023 -24 വർഷത്തെ എൽ എസ് എസ് വിജയി ഗൗരി കൃഷ്ണ ധനേഷിനെ വാർഡ് കൗൺസിലർ സിന്ധു കറുത്തേടത്ത് ആദരിക്കും. നഗരസഭ പ്രതിപക്ഷ നേതാവ് ഇ എസ് ബിജു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത ഷാജി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജി ജോർജ്, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി എസ് വിശ്വ നാഥൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ ഷാജി എന്നിവർ ശില്പികളെ ആദരിക്കും.


സ്കൂൾ ഹെഡ്മിസ്ട്രസ് ബിജി മേരി ജേക്കബ്, പി ടി എ പ്രസിഡന്റ് അപർണ അജി, സ്വാഗതസംഘം ചെയർമാൻ സിന്ധു കറുത്തേടത്ത്, സ്കൂൾ ലീഡർ കാർത്തിക് വി ആർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്. സി എൻ അരുൺകുമാറിന്റെ നേതൃത്വത്തിൽ പൂർവവിദ്യാർത്ഥികൾ പായസവിതരണവും ഏർപ്പാട് ചെയ്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K