04 October, 2024 11:00:47 AM


കളഞ്ഞു കിട്ടിയ മാല തിരികെ നൽകി തോമസ് മാതൃകയായി



ഏറ്റുമാനൂർ : വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ മാല ഉടമസ്ഥന് തിരികെ നൽകി മാതൃകയായി തെളളകം തണ്ണിപാറ വീട്ടിൽ തോമസ്. കഴിഞ്ഞ ദിവസം എം സി റോഡിൽ 101 കവലക്കു സമീപത്തുനിന്നും ലഭിച്ച മാല തോമസ് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

അതിരമ്പുഴ നെടിയകാലയിൽ സണ്ണിയുടെ പേഴ്സിൽ നിന്നും നഷ്ടപെട്ട 6 ഗ്രാം മാലയായിരുന്നു ഇത്. വിവരം അറിയിച്ചതനുസരിച്ച് ഇന്ന് രാവിലെ സണ്ണി സ്റ്റേഷനിൽ എത്തി മാല കൈപറ്റി. പ്രിൻസിപ്പൽ എസ് ഐ അഖിൽദേവ് എ എസ്, പി ആർ ഓ എസ് ഐ റോജി വി വി,എസ് ഐ രാജീവ്‌, ടി വി തോമസ് എന്നിവർ സന്നിഹിതരായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K