14 September, 2024 03:05:00 PM


ഏറ്റുമാനൂർ എസ് എം എസ് എം പബ്ലിക് ലൈബ്രറിയിൽ ഗ്രന്ഥശാലാ ദിനാചരണം നടത്തി



ഏറ്റുമാനൂർ :എസ് എം എസ് എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ ദിനാചരണം നടത്തി. പ്രസിഡന്റ്‌ ജി. പ്രകാശ് പതാക ഉയർത്തി. ദീപിക ഏറ്റുമാനൂർ ലേഖകൻ രാജു കുടിലിൽ അക്ഷരജ്യോതി തെളിയിച്ചു. ജി പ്രകാശിന്റെ ആധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി അഡ്വ. പി. രാജീവ്‌ ചിറയിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റി അംഗം ഡോ. വി. ആർ. ജയചന്ദ്രൻ, കവി ഹരിയേറ്റുമാനൂര്, എ. പി. സുനിൽ, അൻഷാദ് ജമാൽ, രാജു എബ്രഹാം എന്നിവർ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K