28 July, 2024 07:47:35 PM


മൊബൈൽ മോഷണം: ആർപ്പൂക്കര സ്വദേശി യുവാവ് അറസ്റ്റിൽ

 


ഗാന്ധിനഗർ   : മാന്നാനം കെഇ കോളേജിന് സമീപം വച്ച് യുവാവിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര ചാത്തുണ്ണിപ്പാറ ഭാഗത്ത് കുളങ്ങരപ്പറമ്പിൽ വീട്ടിൽ സോജുമോൻ സാബു (20)  എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മാർച്ച് മാസം പതിനഞ്ചാം തീയതി മാന്നാനം കെഇ  കോളേജിന് സമീപം വച്ച്  യുവാവിന്റെ 12,000 രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് ഇയാൾ ഈ ഫോണിൽ നിന്നും കരസ്ഥമാക്കിയ  ഫോട്ടോ ഉപയോഗിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തു. 


പരാതിയെ തുടർന്ന്  ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ കണ്ടെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീജിത്ത്. റ്റി, എസ്.ഐ മാരായ അനുരാജ് എം.എച്ച്, സത്യൻ, സി.പി.ഓ മാരായ സ്മിജിത്ത് വാസവൻ, നവീൻ എസ്.മോനി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K