13 July, 2024 09:30:03 AM


കന്നഡ നടിയും അവതാരകയുമായ അപർണ വസ്താരെ അന്തരിച്ചു



ബെംഗളൂരു: കന്നഡ നടിയും അവതാരകയുമായ അപർണ വസ്താരെ (57) അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്നായിരുന്നു അന്ത്യം. 1984-ൽ പുറത്തിറങ്ങിയ, പുട്ടണ്ണ കനഗലിന്റെ 'മസനദ ഹൂവു'വിലൂടെയാണ് സിനിമാ നടിയായി ശ്രദ്ധനേടിയത്. 1993-ൽ ആകാശവാണിയിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ചു. ചുരുക്കാക്കാലം കൊണ്ട് ശ്രോതാക്കളുടെ ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞ അപർണ എഐആർ എഫ്എം റെയിൻബോയുടെ ആദ്യ അവതാരകയായിരുന്നു. ടെലിവിഷൻ അവതാരകയായും ശ്രദ്ധ നേടിയ താരം ഡി ഡി ചന്ദനയിൽ ഉൾപ്പടെ ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. 2013 ൽ ബിഗ് ബോസ് കന്നഡ ഷോയിലും പങ്കെടുത്തു. ഇതിന് പുറമെ മെട്രോ അറിയിപ്പുകൾക്ക് ശബ്ദം നൽകിയ കലാകാരി കൂടിയാണ് അപർണ.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K