29 April, 2025 08:44:24 AM
റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥന്‍ സുരേഷ് പി കെ അന്തരിച്ചു

ഏറ്റുമാനൂർ: വെട്ടിമുകൾ മംഗ്ലാവിൽ പുത്തൻവീട്ടിൽ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥന്‍ സുരേഷ് പി കെ (56) അന്തരിച്ചു. പരേതൻ സരോവരം ആയൂർവേദ ആശുപത്രി ഡയറക്ടർ, ഏറ്റുമാനൂർ ശ്രീമാരിയമ്മൻ കോവിൽ ട്രസ്റ്റ് , തമിഴ് വിശ്വബ്രഹ്മ സമാജം സെക്രട്ടറി, വിശ്വബ്രാഹ്മണ ഏകോപന സമിതി സംസ്ഥാന ജോ:സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
പിതാവ്: കോഴഞ്ചേരി, പരിയാരം, പുത്തൻ പറമ്പിൽ പരേതനായ കെ എ കുത്താലം ആചാരി. മാതാവ്: പത്തനംതിട്ട പടിഞ്ഞാറേ വീട്ടിൽ തുളസി അമ്മാൾ. സഹോദരങ്ങൾ: പി കെ സുനിൽകുമാർ, ജ്യോതി ബാബു (അങ്കമാലി). സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് ഏറ്റുമാനൂർ തമിഴ് വിശ്വബ്രഹ്മ സമാജം ശ്മശാനത്തിൽ.