18 June, 2024 05:49:35 PM


ജോർജ് ജോസഫ് പൊടിപാറയുടെ 25-ാം ചരമ വാർഷികാചാരണം ഏറ്റുമാനൂരിൽ 22ന്



ഏറ്റുമാനൂർ: ഏറ്റുമാനൂരിന്‍റെ മുൻ എംഎൽഎ ജോർജ് ജോസഫ് പൊടിപാറയുടെ ഇരുപത്തിയഞ്ചാം ചരമ വാർഷികം ജൂൺ 22 ശനിയാഴ്ച രാവിലെ പത്തു മണിക്ക് ഏറ്റുമാനൂർ ജനകീയ വികസന സമിതി ഹാളിൽ നടക്കും. പ്രസിഡന്‍റ് ബി രാജീവിന്‍റെ അധ്യക്ഷതയിൽ മുൻ മന്ത്രി കെ. സി ജോസഫ് ഉദ്ഘാടനം ചെയ്യും.  സിറിൽ ജി പൊടിപാറ അനുസ്മരണ പ്രമേയം അവതരിപ്പിക്കും. ഡോ വർഗീസ് പി പുന്നൂസ് മുഖ്യ പ്രഭാഷണം നടത്തും. ഏറ്റുമാനൂർ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ബോർഡ് അംഗം ജോയി പൂവുംനിൽക്കുന്നതിൽ, മുൻസിപ്പൽ ചെയർപേഴ്‌സൺ ലൗലി ജോർജ് പടികര, വ്യാപാരി വ്യവസായി ക്ഷേമനിധി ബോർഡ്‌ വൈസ് ചെയർമാൻ എ എസ് ബിജു,  ഏറ്റുമാനൂർ സർവീസ് കോ ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് ബിജു കൂമ്പിക്കൽ, നഗരസഭ വാർഡ് കൗൺസിലർ  രശ്മി ശ്യാം, രാജു സെബാസ്റ്റ്യൻ  ജനകീയ വികസന സമിതി   സെക്രട്ടറി എന്നിവർ പ്രസംഗിക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K