07 March, 2024 07:18:57 PM
കാണക്കാരി ഗ്രാമപഞ്ചായത്തിൽ സോളാർ സിസ്റ്റം സ്ഥാപിച്ചു
കോട്ടയം: കാണക്കാരി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച സോളാർ സിസ്റ്റത്തിന്‍റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. കാണക്കാരി ഗ്രാമപഞ്ചായത്തിൽ നിലവിലുണ്ടായിരുന്ന 7.5 കെ.വി. സോളാർ ഇൻവെർട്ടർ മാറ്റി 10 കിലോവാട്ട് ഹൈബ്രിഡ് സോളാർ ഇൻവെർട്ടറാണ് സ്ഥാപിച്ചിരിക്കുന്ത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വിനീത രാഗേഷ്, ലൗലിമോൾ വർഗ്ഗീസ്, കാണക്കാരി അരവിന്ദാക്ഷൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിൻസി സിറിയക്, തമ്പി ജോസഫ്, അനിത ജയമോഹൻ, വി.സാംകുമാർ, ശ്രീജ ഷിബു, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, വിജി അനിൽകുമാർ, മേരി തുമ്പക്കര, ജോർജ്ജ് ഗർവാസീസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എസ്. ഷൈനി, അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.