21 February, 2024 03:39:08 PM
ആറന്മുള സത്യവ്രതൻ സ്മാരക പുരസ്കാര വിതരണം 25ന് ഏറ്റുമാനൂരിൽ
ഏറ്റുമാനൂർ : ആറൻമുള സത്യവ്രതൻ സ്മാരക ട്രസ്റ്റ് ഏറ്റുമാനൂർ എസ് എം എസ് എം പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ നൽകുന്ന നോവൽ, കവിത അവാർഡ് വിതരണവും അനുസ്മരണവും ലൈബ്രറി ശതാബ്ദി ഹാളിൽ ഫെബ്രുവരി 25 ഞായറാഴ്ച്ച 3ന് നടക്കും. 20001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
നോവൽ വിഭാഗത്തിൽ സന്ധ്യാ ജയേഷിൻ്റെ 'പെയ്തൊഴിയാത്ത മേഘങ്ങൾ' എന്ന കൃതിയും കവിത വിഭാഗത്തിൽ സത്യൻ മണിയൂരിൻ്റെ 'ആത്മാക്ഷരികൾ' എന്ന കൃതിയും പുരസ്‌കാരത്തിന് അർഹമായി. ലൈബ്രറി പ്രസിഡൻ്റ് ജി.പ്രകാശിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സിനിമാ നിർമ്മാതാവും നടന്നുമായ പ്രേം പ്രകാശ് പുരസ്കാര വിതരണം നിർവഹിക്കും. ആൾ കേരള റെസിഡൻ്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.എം രാധാകൃഷണ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. സത്യവൃതൻ അനുസ്മരണം തപസ്യ ജില്ലാ വൈസ് പ്രസിഡൻ്റ് ജയദേവ് വി.ജി നിർവഹിക്കും. സതീഷ് കാവ്യധാര, പി.പി നാരായണൻ, വി.ജി ഗോപകുമാർ, ജോർജ് പുളിങ്കാട്, ഡോ വിദ്യ ആർ പണിക്കർ എന്നിവർ പ്രസംഗിക്കും. തുടർന്ന് ഗിരിജൻ ആചാരി നയിക്കുന്ന കവിയരങ്ങ് നടക്കും.