20 February, 2024 01:09:07 PM
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് എഴുന്നുള്ളിപ്പ് വൈകും
ഏറ്റുമാനൂർ: കനത്ത ചൂട് കാരണം ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ആറാട്ട് എഴുന്നുള്ളിപ്പ് വൈകും. ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകൾക്ക് ശേഷം ഒന്നരയോടെ ആനകളെ എഴുന്നുള്ളിച്ച് നിർത്തുമെങ്കിലും മൂന്നു മണിക്ക് ശേഷമേ വെളിയിലേക്ക് ഇറക്കൂ. ആറാട്ട് പുറപ്പെടുന്നത് വൈകുന്നത് കൊണ്ട് തന്നെ ആറാട്ട് കടവിലെത്തുന്നതും തിരിച്ച് എഴുന്നുള്ളത്തിന് ശേഷം കൊടിയിറങ്ങുന്നതും മുൻ നിശ്ചയിച്ച സമയത്തെക്കാൾ വൈകാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഉത്സവത്തോടനുബന്ധിച്ച് ഇതുവരെ നടന്ന പല ചടങ്ങുകളും കൃത്യസമയം പാലിച്ചായിരുന്നില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.