11 February, 2024 07:19:23 PM


ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവം; പോലീസ്‌ എയ്ഡ് പോസ്റ്റ് പ്രവർത്തനമാരംഭിച്ചു



ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിലെ  തിരുവുത്സവത്തോടനുബന്ധിച്ച്  24 മണിക്കൂർ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ്  പോസ്റ്റ്  കോട്ടയം ജില്ലാ പോലീസ് മേധാവി  കെ. കാർത്തിക് ഐ.പി.എസ്സ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.  ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്യാം പ്രകാശ്‌, കോട്ടയം ഡി.വൈ.എസ്.പി മുരളി എം,കെ , ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ് എന്നിവർ പങ്കെടുത്തു. ഇന്നുമുതൽ 20 വരെയാണ് ഉത്സവം. ഉത്സവത്തോടനുബന്ധിച്ച് ശക്തമായ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡ്യൂട്ടിക്കായി കൂടുതൽ വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഏഴരപ്പൊന്നാന, പള്ളിവേട്ട, ആറാട്ട് എന്നിവയുമായി ബന്ധപ്പെട്ട്  നിലവിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ കൂടുതൽ പോലീസിനെ വിന്യസിക്കുന്നതുമായിരിക്കുമെന്നും ജില്ലാപോലീസ്‌ മേധാവി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K