08 February, 2024 08:23:27 AM
മാന്നാനത്ത് നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; ആളപായമില്ല
ഏറ്റുമാനൂർ : മാന്നാനം വേലംകുളത്ത് കാർ നിയന്ത്രണം വിട്ട് വീടിന്‍റെ ചുറ്റുമതിലും ഗെയ്റ്റും തകർത്ത ശേഷം മുറ്റത്തേക്ക് ഇടിച്ചു കയറി. ഇന്ന് പുലർച്ചെ മൂന്നരക്കാണ് സംഭവം. അപകടത്തിൽ രണ്ട് പേർക്ക് നിസാരമായി പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
നെടുമ്പാശേരിയിൽ നിന്ന് വില്ലൂന്നിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. കാറിൽ നാല് യാത്രക്കാർ ഉണ്ടായിരുന്നു. വീടിന്‍റെ ചുറ്റുമതിലും ഗെയ്റ്റും ഇടിച്ചു തെറിപ്പിച്ച കാർ വട്ടം കറങ്ങി വീട്ടുമുറ്റത്തേക്ക് ഓടികയറി നിൽക്കുകയായിരുന്നു.