04 February, 2024 11:18:54 PM
ഏറ്റുമാനൂർ പട്ടിത്താനത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
ഏറ്റുമാനൂർ: പട്ടിത്താനത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ടു പേർക്ക് നിസാരപരിക്ക്. ഞായറാഴ്ച രാത്രി 9.30 മണിയോടെയായിരുന്നു അപകടം. രണ്ടു നിയമവിദ്യാർഥികളാണ് കാറിൽ ഉണ്ടായിരുന്നത്. ഇരുവരും കാര്യമായ പരിക്കുകൾ ഏൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.