02 February, 2024 06:41:33 PM
കാണക്കാരി ഗവ. ഹോമിയോ ഡിസ്‌പെൻസറി കെട്ടിടം നാളെ നാടിനു സമർപ്പിക്കും
ഏറ്റുമാനൂർ : കാണക്കാരി ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് ഹോമിയോ ഡിസ്‌പെൻസറിയുടെ പുതിയ കെട്ടിടം നാളെ നാടിന് (ശനിയാഴ്ച, ഫെബ്രുവരി 3) സമർപ്പിക്കും. കാണക്കാരി ചിറക്കുളത്ത് ഉച്ചകഴിഞ്ഞ് 1.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. കാണക്കാരി ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും എൻ.എ.എമ്മിന്റെയും ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. 50 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ, ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ
കൊച്ചു റാണി സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ലൗലി മോൾ വർഗീസ്, കാണക്കാരി അരവിന്ദാക്ഷൻ, വിനീത് രാഗേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സിൻസി മാത്യു, ആഷാ മോൾ ജോബി, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിൻസി സിറിയക്, തമ്പി ജോസഫ്, അനിത ജയമോഹൻ, വി. സാംകുമാർ, ശ്രീജ ഷിബു, ബെറ്റ്‌സി മോൾ ജോഷി, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, വി.ജി. അനിൽകുമാർ, മേരി തുമ്പക്കര, ജോർജ് ഗർവ്വാസീസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. എസ്. മിനി, കാണക്കാരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബേബി ജോസഫ്, സി.ഡി.എസ്. ചെയർപേഴ്‌സൺ സൗമ്യ സന്തോഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എസ്. ഷൈനി, കാണക്കാരി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ജയശ്രീ, മുൻ മെഡിക്കൽ ഓഫീസർ ഡോ. ആൻ റോയ്, എൻ. എ.എം. കോ-ഓർഡിനേറ്റർ ഡോ. പ്രതിഭ, മെഡിക്കൽ ഓഫീസർ ഡോ. എസ്. അഭിരാജ്, കാണക്കാരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബേബി ജോസഫ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ വി.കെ. സുരേഷ് കുമാർ, സി. എൻ. മനീഷ്, കെ.എം. സെബാസ്റ്റ്യൻ, സജി മുട്ടപ്പള്ളി, മുരളീധരൻ നായർ പുറമറ്റം, റോയി ചാണകപ്പാറ, രാഗേഷ് പുറമറ്റം എന്നിവർ പങ്കെടുക്കും.