18 January, 2024 09:17:47 AM
ഏറ്റുമാനൂർ എസ് എം എസ് എം ലൈബ്രറി ബാല കലോത്സവം: പുരസ്‌കാരങ്ങൾ നൽകി
ഏറ്റുമാനൂർ :എസ് എം എസ് എം പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പത്തൊൻപതാമത് ബാല കലോത്സവ വിജയികൾക്കുള്ള പുരസ്‌കാര വിതരണം ലൈബ്രറി ഹാളിൽ നടന്നു. ലൈബ്രറി പ്രസിഡൻ്റ് ജി.പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻ്റ് അഡ്വ ജി. ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി.
ഗവ പ്ലീഡർ അഡ്വ.നിധിൻ പുല്ലുകാടൻ പുരസ്കാര വിതരണം നിർവഹിച്ചു .റവ. സിസ്റ്റർ ലിസി സെബാസ്റ്റ്യൻ സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയിൽ ,വർക്കി ജോയി പൂവം നിൽക്കുന്നതിൽ ,എം കെ സുഗതൻ ,കെ.പി ബിനു , ജെസ്സി ജോയി, എ. പി. സുനിൽ, പി.വി. വിനീത് കുമാർ ,അൻഷാദ് ജമാൽ എന്നിവർ പ്രസംഗിച്ചു.
കലോത്സവത്തിൽ എൽ.പി ,യു .പി, ഹൈ സ്കൂൾ വിഭാഗങ്ങളിലായി മുപ്പതോളം സ്കൂളുകളിൽ നിന്ന് അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ സ്കൂളിനുള്ള എവർ റോളിംഗ് ട്രോഫിയ്ക്ക് കട്ടച്ചിറ മേരി മൗണ്ട് പബ്ളിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജും രണ്ടാം സ്ഥാനത്തിന് സെൻ്റ് അല്ലോഷ്യസ് എൽ പി സ്കൂൾ അതിരംപുഴയും അർഹരായി .