13 January, 2024 12:41:04 PM


പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ പ്രഭ അത്രെ അന്തരിച്ചു



പുനൈ: പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയും പദ്മ പുരസ്കാര ജേതാവുമായ പ്രഭ അത്രെ അന്തരിച്ചു. 92 വയസായിരുന്നു. 
ഇന്ന് രാവിലെ പുനൈയിലെ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

ഹൃദായാഘതത്തെ തുടർന്ന് ഉടൻ തന്നെ കോത്രുഡ് മേഖലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ കിരാന ഖരാനയെ പ്രതിനീധികരിച്ച അവരെ കേന്ദ്രസർക്കാർ പദ്മശ്രീ, പദ്മഭൂഷൻ, പദ്മവിഭൂഷൻ എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K