25 November, 2023 03:19:36 PM
ഏറ്റുമാനൂരിൽ സ്ത്രീധന പീഡനക്കേസിലെ പ്രതിയുടെ വീടിനു നേരെ ആക്രമണം
ഏറ്റുമാനൂർ: ഏറ്റുമാനൂർ അതിരമ്പുഴയിലെ സ്ത്രീധന പീഡനക്കേസിലെ പ്രതിയുടെ വീടിനു നേരെ ആക്രമണം. ഭർതൃവിട്ടീൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ അനിൽ വർക്കിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. സ്ഫോടക വസ്തുക്കൾ നിറച്ച കുപ്പികൾ വീടിനു നേരെ എറിയുകയായിരുന്നു. മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിനു തീപിടിച്ചു. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് അന്വേഷമണം ആരംഭിച്ചു.
അതിരമ്പുഴ സ്വദേശിയായ ഷൈമോളെ കഴിഞ്ഞ മാസമാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്‍റെ പേരിൽ യുവതിയെ ഭർതൃവീട്ടുകാർ നിരന്തരമായി പീഡിപ്പിച്ചെരുന്നെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അനിൽ വർക്കിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.