29 October, 2023 08:52:25 AM
പ്രശസ്ത ഹോളിവുഡ് താരം മാത്യു പെറി വസതിയിലെ ബാത്ത് ടബില്‍ മരിച്ച നിലയിൽ

ലോസ് ഏഞ്ചലസ് : പ്രശസ്ത ഹോളിവുഡ് താരം മാത്യു പെറി (54) അന്തരിച്ചു. ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഹോളിവുഡ് സീരീസായ ഫ്രണ്ട്സിലെ ചാൻഡ്ലര്‍ ബിങ്ങ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മാത്യു പെറി. ലോസ് ഏഞ്ചലസിലെ മാത്യുവിന്റെ വസതിയില്‍ ബാത്ത് ടബില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് നാലോടെയാണ് വൃത്തങ്ങള്‍ മാത്യു പെറിയുടെ മരണ വാര്‍ത്ത പുറത്തുവിട്ടത്. പെറിയെ വിളിച്ച് കിട്ടാതിരുന്ന സാഹചര്യത്തില്‍ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രത്യക്ഷത്തില്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ലോസ് ഏഞ്ചല്‍സ് പൊലീസ് അറിയിച്ചു. കവര്‍ച്ചയോ കൊലപാതക ശ്രമമോ നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.
ഹോളിവുഡിലെ എക്കാലത്തെയും ഏറ്റവും വിജയകരമായ ഷോകളിലൊന്നാണ് ഫ്രണ്ട്സ് സീരീസ്. സീരീസിലെ പെറിയുടെ കഥാപാത്രത്തിന് ലോകത്താകമാനം ആരാധകരെ സമ്ബാദിക്കാൻ സാധിച്ചു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ദീര്‍ഘ കാല പോരാട്ടം നടത്തിയ നടൻ കൂടിയാണ് മാത്യു പെറി.