12 October, 2023 12:23:58 PM
കെഎസ്ആർടിസി ബസ്സിൽ വിദ്യാർഥിനിയോട് മോശമായി പെരുമാറി; കോമഡി താരം അറസ്റ്റിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്രക്കിടെ വിദ്യാർഥിനിയെ കടന്നു പിടിച്ച് അപമര്യാദയായി പെരുമാറിയെന്ന കേസിൽ കോമഡി താരം അറസ്റ്റിൽ. ടെലിവിഷൻ കോമഡി താരം ബിനു ബി കമാൽ (40) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്നും നീലമേലിലേക്ക് പോകുന്ന ബസ്സിൽ വച്ചാണ് വിദ്യാർഥിനിയോട് മോശമായി പെരുമാറിയത്.
കൊല്ലം കടയ്ക്കൽ സ്വദേശിനെയാണ് പരാതി നൽകിയത്. പെൺകുട്ടി ബഹളം വച്ചതോടെ ബസ് നിർത്തിക്കയും ഇതിനിടെ ഇയാൾ ബസ്സിൽ നിന്നിറങ്ങി ഓടാൻ ശ്രമിക്കുകയും ചെയ്തു. യാത്രക്കാരൻ നാട്ടുകാരും പിന്നാലെ എത്തിയെങ്കിലും കടന്നുകളഞ്ഞ ബിനുവിനെ പിന്നീട് വട്ടപ്പാറ സമീപമുള്ള മുക്കിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.