20 September, 2023 02:06:35 PM


വയനാട് ഡിസിസി പ്രസിഡന്‍റ് അമ്പലവയല്‍ നരിക്കുണ്ട് പി വി ബാലചന്ദ്രൻ അന്തരിച്ചു



വയനാട്: ഡിസിസി പ്രസിഡന്‍റ് അമ്പലവയല്‍ നരിക്കുണ്ട് പി വി ബാലചന്ദ്രൻ അന്തരിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച്‌ സിപിഐമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയായിരുന്നു.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ചീഫ് ഇലക്ഷൻ ഏജന്‍റായിരുന്നു. അമ്ബലവയല്‍ പഞ്ചായത്ത് മുൻ പ്രസിഡന്‍റും ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്നു. ജില്ലയിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. മലബാറിലെ ആദ്യകാല കെ എസ് യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും പ്രമുഖ നേതാവുമായിരുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K