30 August, 2023 11:24:17 AM


കുട്ടിയെ ജീപ്പിന്‍റെ ബോണറ്റിലിരുത്തി യാത്ര നടത്തിയ സംഭവം; യുവാക്കൾക്കെതിരെ കേസ്



തിരുവനന്തപുരം: ഓണാഘോഷത്തിന്‍റെ ഭാഗമായി കുട്ടിയെ തുറന്ന ജിപ്പിന്‍റെ മുകളിലിരുത്തി അപകടകരമായി യാത്ര നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഇതിന്‍റെ വീഡിയൊ ദൃശങ്ങൾ സമൂഹമാധ്യങ്ങളിലൂടെ പ്രചരിച്ചതോടെയാണ് യുവാക്കൾക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ആറ്റിങ്ങൽ സ്വദേശിയാണ് ജിപ്പിന്‍റെ ഉടമയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം ജീപ്പ് ഓടിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാഹനത്തിന് രൂപമാറ്റം വരുത്തിയതിന് മോട്ടോർ വാഹന വകുപ്പം കേസെടുക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K