26 August, 2023 12:29:01 PM


ചലച്ചിത്ര എഡിറ്റർ കെ.പി. ഹരിഹരപുത്രൻ അന്തരിച്ചു



തിരുവനന്തപുരം: മലയാള ചലച്ചിത്ര എഡിറ്റർ കെ.പി. ഹരിഹരപുത്രൻ അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്ക്കാരം ഉച്ചക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. 

മലയാള സിനിമയിൽ അര പതിറ്റാണ്ടോളം സജീവമായിരുന്ന ഹരിഹരപുത്രൻ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. 1971ലെ 'വിലയ്ക്ക് വാങ്ങിയ വീണ'യാണ് ആദ്യ ചിത്രം.

80ഓളം ചിത്രങ്ങളിൽ പ്രവർത്തിച്ച ഹരിഹരപുത്രൻ, ശേഷക്രിയ, ​ഗുരുജി ഒരു വാക്ക്, സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥൻ, ചോക്ലേറ്റ്, ചതിക്കാത്ത ചന്തു തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമാണ്.

അസിസ്റ്റന്റ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ, എഡിറ്റർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K