11 August, 2023 03:36:32 PM
തിരുവനന്തപുരത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം
തിരുവനന്തപുരം: തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കൊല്ലം ചടയമംഗലം സ്വദേശി മരിച്ചു. 32 വയസുള്ള അശ്വതിയാണ് മരിച്ചത്. ചികിത്സാ പിഴവുമൂലമാണെന്നാണ് കുടുംബത്തിന്‍റെ പരാതി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.