26 July, 2023 12:29:06 PM


മുദ്രാവാക്യം വിളിക്കുന്നു, ബല്‍റാം ആംഗ്യം കാട്ടുന്നു; ആര്‍ക്കും പന്തികേടു തോന്നുമെന്ന് എ.കെ. ബാലൻ



തിരുവനന്തപുരം: കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ മൈക്ക് തകാറിലായതില്‍ വിശദീകരണം നല്‍കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളിക്കുന്നു, സ്റ്റേജിന്‍റെ പിന്നില്‍ നിന്ന് ബല്‍റാം ആംഗ്യം കാട്ടുന്നു, ഇതൊക്കെ കാണുമ്പോള്‍ ഒരു പന്തികേട് തോന്നുമെന്ന് ബാലന്‍ പറഞ്ഞു.

കൂട്ടിവായിക്കുമ്പോള്‍ എന്തോ പന്തികേടുണ്ടെന്ന് സാധാരണ നിലയില്‍ തോന്നും. ഇതു സംബന്ധിച്ച സത്യാവസ്ഥ വെളിപ്പെടുത്തേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഞങ്ങള്‍ ഇതൊന്നും വിവാദമാക്കാന്‍ പോവാറില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞ ശേഷം പ്രതികരിക്കാമെന്ന് ബാലന്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K