25 July, 2023 11:56:45 AM


തിരുവനന്തപുരം മരിയനാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം; 3 പേർക്ക് പരിക്ക്



തിരുവനന്തപുരം: കഠിനംകുളം മരിയനാട് തീരത്താണ് അപകടം നടന്നത്. മത്സ്യബന്ധന വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. വള്ളത്തിൽ 8 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അതിൽ മൂന്നു പേർക്ക് സാരമായ പരിക്കേറ്റു. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിയനാട് സ്വദേശി മൗലിയാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് രാവിലെ ആറുമണിയോടെ മറിഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K