22 July, 2023 02:16:29 PM
തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി കടലിൽ വെച്ച് വള്ളത്തിൽ കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: കഠിനംകുളം മര്യനാടിൽ മത്സ്യതൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു.മര്യനാട് ഫിഷർ മെൻ കോളനിക്ക് സമീപം അർത്തിയിൽ പുരയിടം വീട്ടിൽ ആന്‍റണിയുടെ മകൻ ജോണി (46 ) യാണ് മരിച്ചത്.
ഇന്ന് രാവിലെ 8 മണിയോടെ കടലിൽ വച്ച് വള്ളത്തിൽ കുഴഞ്ഞു വിഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ അവശനിലയിലായ ജോണിയെ കരയ്ക്കെത്തിച്ച് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആറുമണിയോടെ ഫ്രെഡി എന്നയാളുടെ സ്വർഗാരോഹിതമാത എന്ന വള്ളത്തിൽ മറ്റ് 5 പേർക്കൊപ്പമാണ് മത്സ്യബന്ധനത്തിന് പോയത് .ഭാര്യ: ഷീജ , മക്കൾ : രാഹുൽ ,ജോഷിൻ.