19 July, 2023 04:24:17 PM


ഉമ്മൻചാണ്ടിയുടെ സംസ്കാരം: അദ്ദേഹത്തിന്‍റെ ആ​ഗ്രഹം പോലെ; ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം



തിരുവനന്തപുരം: ഔദ്യോഗിക ബഹുമതികളില്ലാതെ ഉമ്മൻ ചാണ്ടിയെ യാത്രയാക്കും. ഉമ്മൻ ചാണ്ടി തന്‍റെ കുടുംബത്തെ പറഞ്ഞേൽപ്പിച്ചതുപോലെ ഔദ്യോഗിക ബഹുമതി ഒഴിവാക്കിയാവും സംസ്കാരച്ചടങ്ങുകൾ നടക്കുകയെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. പൂർണ ഔദ്യോഗിക ബഹുമതി നൽകണമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം.

എന്നാൽ, ഔദ്യോഗിക ബഹുമതി വേണ്ടെന്നും മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഉമ്മൻ ചാണ്ടിയുടെ ഭാര്യ പൊതു ഭരണ വകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നു. തീരുമാനം പിതാവിന്‍റെ അന്ത്യാഭിലാഷമാണെന്ന് മകൻ ചാണ്ടി ഉമ്മനും പ്രതികരിച്ചു. തുടർന്ന് കുടുംബത്തിന്‍റെ അഭിപ്രായത്തെ മാനിച്ചാണ് ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കുന്നതെന്ന് ചീഫ് സെക്രട്ടറി പ്രതികരിച്ചു.

കോട്ടയത്തും നിയന്ത്രണം. തിരുനക്കര മൈതാനത്ത് ആളുകളെ തങ്ങാൻ അനുവദിക്കില്ല. കോട്ടയത്ത് ആൾക്കൂട്ട നിയന്ത്രണത്തിന് 2000 പോലീസുകാരെ നിയമിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K